വേലിപ്പരുത്തിപ്പൂവേ

വേലിപ്പരുത്തിപ്പൂവേ കണ്ണു വാലിട്ടെഴുതിയ പൂവേ
കാലത്ത് നേരത്ത് കാണാമറയത്ത്
കാത്തു നിക്കണതാരേ ആരെ
കാത്തു നിക്കണതാരേ (വേലിപ്പരുത്തി...)

താമരപ്പൂന്തുമ്പീ പൂമരപ്പൂത്തുമ്പൂ
താമസമെന്തേ വന്നെത്താൻ
പൊന്നിളം വെയിലു പരക്കും മുൻപേ
പോരാമെന്നു പറഞ്ഞല്ലോ നിന്നെ
കാണാ‍മെന്നു പറഞ്ഞല്ലോ (വേലിപ്പരുത്തി...)

കൈയ്യാലക്കപ്പുറത്ത് കന്നിവരമ്പത്ത്
കൈതപ്പൂക്കൾ ചിരിക്കുന്നു
തെക്കൻ കാറ്റും തേന്മാവിൻ ചില്ലയും
പൊട്ടിച്ചിരിക്കുന്നു കളിയാക്കി കൈ
കൊട്ടിച്ചിരിക്കുന്നു കളിയാക്കി

കുഞ്ഞാറ്റക്കുരുവീ എന്റെ പൊന്നാറ്റക്കുരുവീ
അങ്ങോട്ടു പോവുമ്പം ചൊല്ലാമോ
നോക്കെത്താദൂരത്ത് കണ്ണുമായ് പൂവിങ്ങു
കാത്തുനിക്കുന്നെന്നു ചൊല്ല്ലാമോ കൈ
നീട്ടി നിക്കുന്നെന്നു ചൊല്ല്ലാമോ (വേലിപ്പരുത്തി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Velipparuthi poove