വസന്തകാലം വരുമെന്നോതി
വസന്ത കാലം വരുമെന്നോതി
വാസനപ്പൂന്തെന്നൽ ഈ വഴി പോയ്
കരിഞ്ഞ ചില്ലയിൽ കാവലിരിക്കും
കതിരുകാണാക്കിളി പാടി
വേനൽ പോയീ ഇണക്കിളീ (വസന്ത..)
മൂവന്തിയണിയും സന്ധ്യാരാഗം
മുളങ്കാടിളകും മുരളീ ഗാനം (2)
എന്നുമവളോടു ചൊല്ലിയിരുന്നൂ
എന്നെങ്കിലും പൂക്കൾ വിടരും
അന്നു നിൻ ചില്ലയും പൂക്കും
കണ്ണീർ കുടിച്ചവൾ കാത്തിരുന്നു ആ...(വസന്ത..)
പൂവാരിയെറിയും പുലരീ മേഘം
കളകളമൊഴുകും അരുവീ ഗീതം (2)
എന്നുമവളോടു ചൊല്ലിയിരുന്നു
എന്നെങ്കിലും രാഗം വിടരും
അന്ന് നിൻ അധരവും പാടും
കണ്ണീർ കുടിച്ചവൾ കാത്തിരുന്നു ആ..(വസന്ത..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vasanthakaalam Varumennothi
Additional Info
ഗാനശാഖ: