പുതുവർഷ കാഹള ഗാനം
പുതുവർഷ കാഹളഗാനം
പുതുവർഷ സ്വാഗതഗാനം ആ
നക്ഷത്രപ്പൊൻ വിളക്ക് നവ
വർഷത്തിൻ ഒളി വിളക്ക്
ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയർ
ലെറ്റസ് ബീ ഹാപ്പി ഫോർ എവർ
ലാലലാ ലാലലാ ലാലാലാ
ജീവിതം നമുക്കൊരു വർണ്ണശാല
ചുവരെഴുത്തു മാറുന്ന ചിത്രശാല
കോടി കോടി വർണ്ണങ്ങൾ
കോടി കോടി ചിത്രങ്ങൾ
കോരിത്തരിപ്പിക്കും അനുഭൂതികൾ
വിടരൂ ജനുവരിപ്പൂക്കളേ
വിടരൂ ഞങ്ങളാം ശലഭങ്ങൾക്കായി (പുതുവർഷ..)
കാലവും നമുക്കിന്നു കൂട്ടുകാരൻ
കവിത പാടും മാധവം നിത്യ തോഴൻ
നീല നീല രാവുകൾ
നൃത്തമാടും വാണികൾ
നീന്തിത്തുടിക്കും ഈയോർമ്മയിൽ
ഒഴുകൂ ജനുവരിത്തെന്നലേ
ഒഴുകൂ ഞങ്ങളാം ഓളങ്ങൾക്കായി (പുതുവർഷ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Puthuvarsha kaahala gaanam
Additional Info
ഗാനശാഖ: