വരൂ യുഗപ്രഭാതമേ

 

വരൂ യുഗപ്രഭാതമേ
നറും പ്രകാശസൂനമേ
തപസ്സു ചെയ്യുമൂഴിയെ
തമസ്സിൽ നിന്നുയർത്തുക
അനന്തസ്സർഗ്ഗശക്തി തൻ
പ്രയത്ന താളമൊത്തിനി
പ്രപഞ്ച വീണ മീട്ടുവാൻ
പ്രഭാതമേ വരൂ വരൂ

വിടർന്ന കൈക്കുടന്നയിൽ
നിറന്ന കണ്ണുനീരുമായി
വിഷാദഭാരമാർന്നിതാ
വിതുമ്പി നില്പൂ ജീവിതം

വിയർപ്പു മുത്തണിഞ്ഞൊരീ
വിശാലരംഗഭൂമിയിൽ
വികാസനൃത്തമാടുവാൻ
വിഭാതമേ വരൂ വരൂ

ഒരേ സ്വരത്തിലീണമാർ
ന്നൊരേ ലയത്തിലിമ്പമായ്
മഹാബ്ധികൾ മഹാദ്രികൾ
നിനക്കു ചൊൽ വു സ്വാഗതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varoo Yugaprabhaathame

Additional Info

അനുബന്ധവർത്തമാനം