ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ

 

ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ
കുഴഞ്ഞാടുണ്ണീ നിന്നാടാട്
പാലടയുണ്ട് പഴം നുറുക്കുണ്ടു
പാല്‍പ്പായസമുണ്ടു നീയാടാട്

പാലട വേണ്ട പഴംനുറുക്കും വേണ്ട
പായസച്ചോറും വേണ്ടമ്മേ
പലഹാരപ്പുരത്താക്കോൽ തന്നാൽ
ആടുമേ പാടുമേ പൊന്നുണ്ണി

പഞ്ചാരച്ചിരി പാലൂട്ടി നിന്റെ
പാവക്കുട്ടിയെ താരാട്ടി
മുത്തണിക്കിങ്ങിണി തുള്ളിച്ചേ എന്റെ
മുത്തേ നീയൊന്നു ചാഞ്ചാട്

പാവക്കുട്ടിയുണർന്നില്ലാ ഞാൻ
പാൽച്ചിരിയിങ്കു കുറുക്കീല്ലാ
പലഹാരപ്പുരത്താക്കോൽ തന്നാൽ
ആടുമേ പാടുമേ പൊന്നുണ്ണി
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chanjadunni charinjadunni

Additional Info

അനുബന്ധവർത്തമാനം