മനസ്സിൽ വിരിയും

 

മനസ്സിൽ വിരിയും താമരമലരിൽ
ഉഷസ്സു പോലെ നീയുണരില്ലേ
മണിച്ചിലങ്കയുമായി കാലിൽ
മണിച്ചിലങ്കയുമായി

നക്ഷത്രക്കുടയേന്തി മേലേ
നാലമ്പലമതിൽ ചുറ്റി
നാണിച്ചിന്നലെ നിന്നൂ നീയൊരു
നാടൻ പെൺ കൊടി പോലെ

വന്നൂ കരിമുകിൽ മേലേ മഴ
വില്ലു കുലച്ചു മുറിക്കാൻ
കന്യകയെ കൈക്കൊള്ളാൻ നീയോ
കാണാതെങ്ങോ നിന്നൂ

ഏഴു നിറങ്ങളിലെഴുതാം ഞാനി
ന്നഴകിയലും നിൻ ചിത്രം
ഏഴു സ്വരങ്ങളിൽ വാഴ്ത്താം ഞാനി
ന്നഴകൊഴുകും നിൻ നൃത്തം
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasil viriyum

Additional Info

അനുബന്ധവർത്തമാനം