ഒരു ദന്തഗോപുരത്തിൻ

ഒരു ദന്തഗോപുരത്തിൻ
നിറുകയിൽ നീലരാവിൽ
കതിർ വല നെയ്തിരിക്കും
കന്യകയാളേ വിണ്ണിൻ കന്യകയാളേ
ഒരു തുള്ളിക്കണ്ണുനീരും
മിഴിയിതൾക്കുമ്പിളുമായി
ഒരു വെറും പുൽക്കൊടി ഞാൻ
ഇവിടെ നില്പൂ
(ഒരു ദന്തഗോപുരത്തിൻ...)

ഒരു മയില്‍പ്പീലി തന്നൂ
ഒരു മലർ ചെണ്ടു തന്നൂ
ഒരു നറും പുഞ്ചിരിയും
എറിഞ്ഞു തന്നൂ നീയന്നെറിഞ്ഞു തന്നൂ
(ഒരു ദന്തഗോപുരത്തിൻ...)

കരളിലെ താമര തൻ
നിറനൂലു കോർത്തു കോർത്തു
ചിറകുകൾ നെയ്തെടുത്തി
ന്നണിഞ്ഞുവല്ലോ ഞാനിന്നൊരുങ്ങിയല്ലോ
(ഒരു ദന്തഗോപുരത്തിൻ...)

പുളകങ്ങൾ പൂത്തു നിൽക്കും
പുതുമണ്ണിലൂറി നിൽക്കും
ഒരു തുള്ളിത്തേനുമായി
വരുന്നുവല്ലോ പുത്തൻ വിരുന്നിനായി
(ഒരു ദന്തഗോപുരത്തിൻ...)
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru danthagopurathin