വരയും കുറിയും ചായം
വരയും കുറിയും ചായം തേടുമുടൽ അതിലെൻ വിരലിൽ മീട്ടൂ പ്രേമഗസൽ അകലെ നിന്നൊഴുകി വന്നൂ ഞാൻ മധുരനാദാഞ്ജലീ
എൻ ഹൃദയഛായാതലം തന്നിൽ ഒരു നിറക്കാഴ്ചയല്ലോ നീ
രാവിൻ മാറിൽ തലോടാൻ പകൽ ചാഞ്ഞിടുമ്പോൾ
കടലിനലകളും കരളിലൊളികളും തുടരൂ സ്വരസാധകം..
വരയും കുറിയും ചായം തേടുമുടൽ അതിലെൻ വിരലിൽ മീട്ടൂ പ്രേമഗസൽ..
ശ്രീ രാജാരവിവർമ്മയുടെ പൊൻതൂവൽ വരഞ്ഞൊരു ദമയന്തീ നിൻ അരയന്നമെവിടെ
കാലങ്ങൾ അയവിറക്കിയ കോലങ്ങൾ പരമ്പരയുടെ ശീലങ്ങൾ പകർന്നെടുത്തോട്ടെ
അകലം താണ്ടി ആശകളേന്തി ഒരു കൈത്തൂവൽ ഈവഴി വന്നു
പ്രണയം മധുരം മൂകം കദനകുതൂഹലം അതിശയരാഗം..
വരയും കുറിയും ചായം തേടുമുടൽ അതിലെൻ വിരലിൽ മീട്ടൂ പ്രേമഗസൽ..
കണ്ണിൽ ഞാൻ കടയുന്ന പ്രതിബിംബങ്ങൾ നനയുന്ന കടലാസല്ലോ സഖി നിന്റെ വദനം കാറ്റേറ്റാൽ പറന്നുയർന്നതു ചാഞ്ചാടും മനസ്സിന്റെ മനസ്സായ് മാറും... രഹസ്യങ്ങൾ മൂളും
ചൊടിയും നാവും കാതിൽ വിളമ്പും കഥയും പാട്ടും മാമലയാളം
മൊഴിയിൽ മിഴിയിൽ നേടും ശയനസുഖവരം രതിമദനാന്തം (..വരയും കുറിയും..)