വൈക്കത്തപ്പനും ശിവരാത്രി
Music:
Lyricist:
Singer:
Raaga:
Film/album:
വൈക്കത്തപ്പനും ശിവരാത്രി വടക്കുംനാഥനും ശിവരാത്രി ഭഗവാനു തിരുനൊയമ്പ് ഇന്നു ഭഗവതിക്കും തിരുനൊയമ്പ് - ഉണ്ണി ഗണപതിക്കും തിരുനൊയമ്പ് (വൈക്കത്തപ്പനും..) സ്വര്‍ഗ്ഗഗംഗയില്‍ നീരാടി സ്വര്‍ണ്ണക്കൂവളത്തില ചൂടി തൃശ്ശിവപ്പേരൂര്‍ മതിലകത്തു നാഥന്‍ ദര്‍ശനം നല്‍കും ശിവരാത്രി ശംഭോ മഹാദേവ ശംഭോ - ശിവ ശംഭോ മഹാദേവ ശംഭോ (വൈക്കത്തപ്പനും..) മൂന്നാം തൃക്കണ്ണില്‍ തീയോടേ മുടിയില്‍ നാഗഫണത്തോടെ തിരുവേറ്റുമാനൂരമ്പലത്തില്‍ നാഥന്‍ താണ്ഡവമാടും ശിവരാത്രി ശംഭോ മഹാദേവ ശംഭോ - ശിവ ശംഭോ മഹാദേവ ശംഭോ (വൈക്കത്തപ്പനും..) അച്ഛനുമമ്മയും കാണാതെ അമ്പലക്കെട്ടിലടുക്കളയില്‍ അരമനപ്പായസമുരുളിയോടെ ഉണ്ണി ഗണപതിയുണ്ണും ശിവരാത്രി ശംഭോ മഹാദേവ ശംഭോ - ശിവ ശംഭോ മഹാദേവ ശംഭോ (വൈക്കത്തപ്പനും)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaikkathappanum sivarathri
Additional Info
ഗാനശാഖ: