അനസൂയേ പ്രിയംവദേ

അനസൂയേ പ്രിയംവദേ
ആരേ തിരയുവതാരേ നിങ്ങൾ
ആശ്രമകന്യകമാരേ (അനസൂയേ..)

ദേവദാരത്തേരിൽ മാലിനീതീരത്ത്
ദുഷ്യന്തൻ പിന്നെയും വന്നുവോ നിങ്ങൾ
പുഷ്പമിറുക്കുമ്പോൾ കാലിൽ വല്ലേടത്തും
ദർഭത്തലപ്പുകൾ കൊണ്ടുവോ (അനസൂയേ...)

പുഷ്യരാഗക്കല്ലു പുഷ്പിച്ച മോതിരം
ദുഷ്യന്തൻ നിങ്ങൾക്കും തന്നുവോ നിങ്ങൾ
മുങ്ങിക്കുളിക്കുമ്പോളാറ്റിലെങ്ങാനുമാ
മുദ്രാംഗുലീയം കളഞ്ഞുവോ (അനസൂയേ...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (3 votes)
Anasuye Priyamvade

Additional Info

അനുബന്ധവർത്തമാനം