വധൂവരന്മാരേ (happy)
വധൂവരന്മാരേ പ്രിയവധൂവരന്മാരേ
വിവാഹമംഗളാശംസകളുടെ
വിടര്‍ന്ന പൂക്കളിതാ ഇതാ
(വധൂവരന്മാരേ..)
ഇതുവരെക്കണ്ട ദിവാസ്വപ്നങ്ങളില്‍
ഇവയിലെ നറുമണമുതിരട്ടേ
ഇനി നിങ്ങള്‍ മീട്ടും നവരത്നവീണയില്‍
ഇവയിലെ നാദം നിറയട്ടേ
ഒരു ദിവ്യസംഗീതമുയരട്ടേ
ഉയരട്ടേ - ഉയരട്ടേ - ഉയരട്ടേ
(വധൂവരന്മാരേ...)
ഇനി നിറയ്ക്കുന്ന നിശാചഷകങ്ങളില്‍
ഇവയിലെ മധുരിമയലിയട്ടേ
ഇനി നിങ്ങളെഴുതും അനുരാഗകവിതയില്‍
ഇവയിലെ ദാഹം വിരിയട്ടേ
ഒരു പ്രേമസാമ്രാജ്യമുയരട്ടേ
ഉയരട്ടേ - ഉയരട്ടേ - ഉയരട്ടേ
(വധൂവരന്മാരേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vadhoovaranmaare (happy)
Additional Info
Year:
1969
ഗാനശാഖ: