ജ്വാല ഞാനൊരു ദുഃഖജ്വാല

ജ്വാല - ജ്വാല..
ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല 
ഞാനൊരു ദുഃഖ ജ്വാല
ഒരു കണ്ണീർത്തിരി തേടി നടക്കും 
വിരഹാഗ്നി ജ്വാല 
ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല 

കതിരുകൾ സ്നേഹക്കതിരുകൾ തൂകി 
കൊതി തീരും മുമ്പെ 
കതിരുകൾ സ്നേഹക്കതിരുകൾ തൂകി 
കൊതി തീരും മുമ്പെ 
വിധിയുടെ ചുഴലിക്കാറ്റിൻ ചുഴിയിൽ 
വീണു പൊലിഞ്ഞു ഞാൻ 
വെളിച്ചമേ - വെളിച്ചമേ - നീയെന്നെ നയിക്കൂ 
ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല 
ഞാനൊരു ദുഃഖജ്വാലാ
ഒരു കണ്ണീർത്തിരി തേടി നടക്കും 
വിരഹാഗ്നി ജ്വാല 

കനവുകൾ ഓമൽകനവുകൾ 
മുഴുവൻ കനിചൂടും മുൻപേ 
കനവുകൾ ഓമൽകനവുകൾ 
മുഴുവൻ കനിചൂടും മുൻപേ 
വിധിയുടെ കാണാ ചിതതൻ മാറിൽ 
വീണു തകർന്നു ഞാൻ 
വെളിച്ചമേ - വെളിച്ചമേ - നീയെന്നെ നയിക്കൂ 

ജ്വാല - ജ്വാല - ഞാനൊരു ദുഃഖജ്വാല 
ഞാനൊരു ദുഃഖ ജ്വാല
ഒരു കണ്ണീർത്തിരി തേടി നടക്കും 
വിരഹാഗ്നി ജ്വാല 
ജ്വാല - ജ്വാല - ജ്വാല - ജ്വാല 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jwala jwala

Additional Info

Year: 
1969

അനുബന്ധവർത്തമാനം