താരകപ്പൂവനമറിഞ്ഞില്ല
താരകപ്പൂവനമറിഞ്ഞില്ല
താമരപൊയ്കകളറിഞ്ഞില്ല
തങ്കക്കുടത്തിന്റെ ചന്ദനത്തൊട്ടിലിൽ
എങ്ങാണ്ടൂന്നൊരു പൂമൊട്ട് - പൂമൊട്ട്
മണ്ണിൽ വിടർന്നാൽ മാണിക്യം
മാനത്തിരുന്നാൽ നക്ഷത്രം
മുത്തശ്ശിക്കഥയുടെ മുത്തുച്ചിപ്പിയിൽ
മുങ്ങിക്കിടന്നൊരു വൈഡൂര്യം
താരകപ്പൂവനമറിഞ്ഞില്ല
താമരപൊയ്കകളറിഞ്ഞില്ല
കണ്ണിൽ വിരിഞ്ഞാൽ നീലം പൂ
കൈ കൊണ്ടിറുത്താൽ വാടും പൂ
അമ്മിണിക്കുഞ്ഞിന്റെ ചുണ്ടിൽ പൂത്താൽ
അഞ്ചഴകുള്ളൊരു പുഞ്ചിരിപ്പൂ
താരകപ്പൂവനമറിഞ്ഞില്ല
താമരപൊയ്കകളറിഞ്ഞില്ല
തിരുവോണത്തിനു പൂക്കളം തീർക്കാൻ
തിരുവാതിരനാൾ പൂജിക്കാൻ
ഗുരുവായൂർ വെച്ച് ചോറൂണും നാൾ
തിരുനടയിൽ ഞാൻ കാഴ്ച്ചവെയ്ക്കാം
തിരുനടയിൽ ഞാൻ കാഴ്ച്ചവെയ്ക്കാം
താരകപ്പൂവനമറിഞ്ഞില്ല
താമരപൊയ്കകളറിഞ്ഞില്ല
തങ്കക്കുടത്തിന്റെ ചന്ദനത്തൊട്ടിലിൽ
എങ്ങാണ്ടൂന്നൊരു പൂമൊട്ട് - പൂമൊട്ട്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Tharakappoovanamarinjilla
Additional Info
Year:
1969
ഗാനശാഖ: