ഉറക്കത്തിൽ ചുംബിച്ചത്

ഉറക്കത്തിൽ ചുംബിച്ചത് ഞാനല്ല

ഉദയ ചന്ദ്രികാ കിരണം

കവിളത്തു കൊണ്ടതെൻ നഖമല്ലാ

കാമദേവന്റെ പുഷ്പശരം

 

 

വാരിപ്പുണർന്നു നിന്നെ കോരിത്തരിപ്പിച്ചത്

വാരിളം പൂങ്കാറ്റായിരിക്കാം

രോമഹർഷത്താൽ നിന്നെ മൂടിച്ചത്

ഹേമന്തയാമിനിയായിരിക്കാം  (ഉറക്കത്തിൽ..)

 

ഞാനൊരു സ്വപ്നമായ് കാമിനീ നിന്നുടെ

മാനസകഞ്ചുകത്തിലോളിച്ചിരിക്കും

ഓരോ ഹൃദയസ്പന്ദനം കൊണ്ടും നിൻ

ആരാധനയുടെ മണി മുഴക്കും (ഉറക്കത്തിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Urakkathil chumbichathu

Additional Info

അനുബന്ധവർത്തമാനം