മാനത്തെ വെൺതിങ്കൾ
മാനത്തെ വെൺ തിങ്കൾ വെള്ളിക്കുടം എന്റെ
മാടത്തിലോ തനി തങ്കക്കുടം
മാനത്തെ കുടത്തിൽ ഭൂമിക്ക് നേദിക്കാൻ
കാച്ചിക്കുറുക്കിയ പൈമ്പാലു (മാനത്തെ...)
മാനത്തിലുള്ളൊരീ പൊന്നിൻ കുടത്തിലോ
മാലോകർ നിറച്ച കണ്ണീരു
കണ്ണീരു വറ്റിക്കാനാരുണ്ട്
കൺനീരു വറ്റിക്കാൻ ഞാനുണ്ട്
കണ്ണീരു വറ്റിച്ച് ചുണ്ടത്ത് പുഞ്ചിരി
ക്കൈതപ്പൂവുണ്ടാക്കാൻ ഞാനുണ്ട് (മാനത്തെ...)
മാനത്തെ വെള്ളിക്കുടത്തിന്റെ കവിളത്ത്
മായ്ച്ചാലും മാറാത്ത ചെളിയുണ്ട്
മണ്ണിലെ തങ്കക്കുടത്തിന്റെ തൂമുഖത്ത്
മാരൻ പുരട്ടിയ സിന്ദൂരം (മാനത്തെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maanathe venthingal
Additional Info
ഗാനശാഖ: