മനുജാഭിലാഷങ്ങൾ
മനുജാഭിലാഷങ്ങൾ മനസ്സിന്റെ സ്വപ്നങ്ങൾ
മരുഭൂവിലുയരുന്ന മണൽ കോട്ടകൾ വെറും
മണൽക്കോട്ടകൾ
ഒരു കൊച്ചു കാറ്റ് വന്നാലുലയുന്നൂ
അവയൊരു കൊടും കാറ്റടിച്ചാൽ തകരുന്നൂ
വിധിക്കിതു വെറുമൊരു വിളയാട്ടം പാവം
മനുഷ്യനോ ദു:ഖത്തിൻ കനലാട്ടം (മനുജാ..)
കദനവും സുഖവും കിളിമാസൂ കളിക്കുന്ന
കളിത്തട്ടിൽ പ്രപഞ്ചത്തിൻ മടിത്തട്ടിൽ
ഗ്രീഷ്മത്തിനപ്പുറം വസന്തമല്ലോ
കൊടും തമസ്സിന്റെ പിറകിൽ ഉഷസ്സല്ലോ (മനുജാ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manujaabhilashangal
Additional Info
ഗാനശാഖ: