ഉലകിനുലകു തോറും (ഹേർ സ്റ്റോറി )
ഉലകിനുലകു തോറും
തനിമ തിരയുവോളെ
തനിയെ പുലരുവാനായ്..
ഉഴറുമുദയ സൂര്യേ
ചടുല മുണരു മോരോ
കിരണമുലകിലൂന്നി
വെളിവു ചിതറുവോളെ
ജ്വലിത സൗരയൂഥെ...
ഉലകിനുലകൾ തോറും
തനിമ തിരയുവോളെ..
തനിയെ പടരുവാനായ്..
തനുവെരിയുമനാര്യേ..
മുദിത മുദിതമോരോ..
കിരണമുലകിലൂന്നി..
വെളിവു ചിതറുവോളെ
ജ്വലിത സൗരയൂഥെ...
വരിക വരിക നീ
പുതിയൊരു പകലിനായ്..
ഉലകാം ഉലകം മുഴുവൻ
പടരുക നീ അറിയുക നീ..
ഉള്ളിൽ ഉള്ളലകളെ..
പുതു പുലങ്ങൾ തുറസ്സുകളെ
തുറിച്ചു നോക്കുമാണ്മയെ
തിരിച്ചു നോക്കിനാൽ
കൊരുത്തെടുക്കുവോൾ..
തുറിച്ചു നോക്കുമാണ്മയെ..
പിടഞ്ഞു വീണിടത്തുനിന്നു-
യർത്തെണീയ്ക്കു വോൾ
കുതിച്ചു പൊന്തുവോൾ...
ഉലകിനുലകു തോറും
തനിമ തിരയുവോളെ..
തനിയെ പുലരുവാനായ്..
തനുവെരിയുമനാര്യേ..
മുദിത മുദിതമോരോ..
കിരണമുലകിലൂന്നി..
വെളിവു ചിതറുവോളെ
ജ്വലിത സൗരയൂഥെ...
നീയാര് അവന്റെ വാരിയിൽ
പിറന്നോളോ അവന്റെ മാത്രം
പ്രപഞ്ചം ചുറ്റിക്കറങ്ങുന്നോളോ
അവന്റെ ചാവേറീച്ചയോ..(നീയാര്) ആ...ല്ല....ല്ലെടോ.....
ഈ ഹിസ്റ്ററിയാകെ ഹിസ് സ്റ്റോറിയല്ലേ
ആണൂറ്റ ലോകങ്ങളെ...ഇതാ
ഹിസ്ട്രിയില്ലാത്ത വൾക്കുമുണ്ട്..
ലോകം..അതാണ് ഹേർ സ്റ്റോറി..
പെണ്ണായ് പാറാം...
ഉലകിനലകൾ തോറും
തനിമ തിരയുവോളെ..
തനിയെ പടരുവാനായ്....
തനുവെരിയുമനാര്യേ..
മുദിത മുദിതമോരോ..
കിരണമുലകിലൂന്നി..
വെളിവു ചിതറുവോളെ..
ജ്വലിത സൗരയൂഥെ...