തുയിലുണരൂ കുയിലുകളേ
Music:
Lyricist:
Singer:
Raaga:
Film/album:
തുയിലുണരൂ കുയിലുകളേ
തുയിലുണരൂ
തുടി കൊട്ടി തുമ്പി തുള്ളി
തുയിലുണരൂ
കുരവയിട്ടു തുയിലുണരൂ
കുഴലൂതി തുയിലുണരൂ
കുടിലിന്റെ കണ്മണിമാരേ
കുയിൽ മൊഴിമാരേ (തുയിലുണരൂ...)
പൊന്നിരുന്ന പീഠത്തിൽ പൂവു വെച്ച പോലെ
വന്നണയും മാവേലിത്തമ്പുരാനെപ്പോലെ
അന്നം തരൂ അഭയം തരൂ
അന്നം തരൂ ഞങ്ങൾക്കഭയം തരൂ
പൊന്നോണനാളുകൾ തരൂ
പോയ് മറഞ്ഞ പൊന്നോണ നാളുകൾ തരൂ (തുയിലുണരൂ...)
കണ്ണുനീരിൽ ചാലിച്ച വർണ്ണരാജി ഞങ്ങൾ
മണ്ണിൽ വീണു വറ്റുന്ന നൊമ്പരങ്ങൾ ഞങ്ങൾ
കാറ്റായ് വരൂ കുളിരായ് വരൂ
കാറ്റായ് വരൂ കാറ്റിൻ കുളിരായ് വരൂ
കണ്ണിൻ വെളിച്ചമായ് വരൂ
ഈ വഴിയിൽ മന്ദാരപ്പൂനിഴൽ തരൂ (തുയിലുണരൂ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thuyilunaroo kuyilukale