ഓമർഖയാം വരൂ വരൂ
Music:
Lyricist:
Singer:
Film/album:
ഒമർഖയാം വരൂ വരൂ
ഓമൽകാവ്യചഷകവുമായ്
അതിൽ നിറയും സുരഭിലമാം
മദിര നുകരുമ്പോൾ
തിരകൾ മുന്തിരിലതകൾ പോലെ
തളിർത്തു പൂക്കുന്നു
ഒരു ഗാനത്തിൻ ചിറകിലുയർന്നീ
ഹരിതവനങ്ങൾ നീളേ
പറന്നു പറന്നു പാടും വെള്ളിൽ
പറവകളല്ലോ നാം
ശരം തൊടുക്കും നിഷാദനൊരു തേൻ
വിരുന്നു നൽകും ഗാനം
നമ്മെ മറന്നു പാടുക നാം (ഒമർഖയാം..)
അരികിൽ ജീവിത നവവധു
ചേതോഹരിയായ് നിന്നു ചിരിക്കേ
പതഞ്ഞു പവിഴപ്പൂ നുരയുതിരും
പളുങ്കു പാത്രങ്ങൾ നമ്മൾ
പളുങ്കു പാത്രങ്ങൾ
പറന്നകന്നൊരു പഴയ ദിനങ്ങളെ
മറവിയിൽ മൂടും ഗാനം നമ്മെ
മറന്നു പാടുക നാം (ഓമർഖയാം...)
----------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Omarkhayam varoo
Additional Info
ഗാനശാഖ: