മനുഷ്യൻ എത്ര മനോഹരമാ പദം
മനുഷ്യൻ എത്ര മനോഹരമാ പദം
മണിനാദം പോലെ
ആരോ പാടി മനുഷ്യനിവിടെ
പാറും കരിയില പോലെ
കാറ്റിൽ പാറും കരിയില പോലെ
ഒരു മണ്ണടുപ്പായ് മാറുമീ ഭൂമിയിൽ
വിറകായ് എരിയുന്നു ചന്ദന
വിറകായ് അവനെരിയുന്നു
സിരകളിലഗ്നി പടർത്തും വേനലിൽ;
ചിരിയിങ്ങൊഴുകുമ്പോൾ
കരിനിഴലുകളാം കറുത്ത ലിപിയിൽ
ഒരു ദുഃഖകഥയെഴുതുന്നു മനുഷ്യൻ
ഒരു ദുഃഖകഥയെഴുതുന്നു (മനുഷ്യൻ...)
എവിടെ രക്ഷകൻ കണ്ണീർ വറ്റിയ
മിഴികൾ തിരയുന്നു നൊമ്പരം
എരിയും മിഴി തിരയുന്നു
ഒരു തടശില തൻ മാറോടണയേ
തകരുന്ന തിര പോലെ
എരിവെയിലൊഴുകിത്തിളച്ച മണലിൽ
ഒരു പക്ഷി പിടയും പോലെ മനുഷ്യൻ
ഒരു പക്ഷി പിടയും പോലെ (മനുഷ്യൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Manushyan ethra manoharama padam