തിരമാലയാണ് നീ
Music:
Lyricist:
Singer:
Raaga:
Film/album:
തിരമാലയാണു നീ
കടലായ ഞാന്‍ നിന്നെ
തിരയുന്നതെത്രമേല്‍ അര്‍ത്ഥശൂന്യം
മുകിലാണ് ഞാനതിന്‍
മഴയായ നിന്നില്‍ ഞാന്‍
തിരയുന്നതിന്നേതൊരാത്മബന്ധം
നിഴലിനെ രൂപത്തില്‍ നിന്നുമടര്‍ത്തുവാന്‍
നിശയെ നിലാവില്‍ നിന്നിഴപിരിയ്ക്കാന്‍
ഒരു പനിനീര്‍പൂവിന്നിതളുകളില്‍ നിന്നു
പരിമളം മാത്രമായ് വേര്‍പെടുത്താന്‍
കഴിയുകയില്ലെന്നു നാമറിയുന്നു
നമ്മുടെ ശ്വസനങ്ങള്‍
ശ്രുതി ചേര്‍ന്നിരിക്കയല്ലേ
ഇലയുടെ സിരകളായ് നമ്മള്‍ വായിച്ചത്
പിണയുന്ന വേരിന്റെ വരികളല്ലേ
വിടരുന്ന പൂക്കളായ് നമ്മളറിഞ്ഞതീ
വഴികളില്‍ വിതറിയ ചിരികളല്ലേ
തുഴയായി നീയിനിയില്ലാത്ത തോണി ഞാന്‍
കരയിലേക്കിനിയുമുണ്ടെത്ര ദൂരം
തിരമാലയാണു നീ
കടലായ ഞാന്‍ നിന്നെ
തിരയുന്നതെത്രമേല്‍ അര്‍ത്ഥശൂന്യം
മുകലാണ് ഞാനതിന്‍
മഴയായ നിന്നില്‍ ഞാന്‍
തിരയുന്നതിന്നേതൊരാത്മബന്ധം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thiramaalayanu Nee