തിര തൊടും തീരം മേലെ

തിര തൊടും തീരം മേലെ അലതല്ലും നോവും പേറി
അണയുന്നു തോണി കനിവിനായ്...
അണയുന്നു തോണി കനിവിനായ്...
മനമുരുകും കദനക്കാറ്റിൽ തുഴയിടറിയ കൈകളുമായി
ഒരുസാന്ത്വനത്തിൻ കുളിരിനായ്.
ഒരുസാന്ത്വനത്തിൻ കുളിരിനായ്.(തിര തൊടും)

ജീവന്റെ ഓളച്ചുഴിയാൽ നിലതെറ്റിപ്പായണ
വഞ്ചി താപത്തിൻ കണ്ണീർമഴയിൽ നനയുന്നല്ലോ
എങ്ങും തണലില്ലല്ലോ..(തിര തൊടും)

നിലയ്ക്കുമോ ഈ പ്രയാണം
തുടരുമീ മഹാപ്രവാഹം
അടുത്തീടുമോ നൊമ്പരനൗക
സാന്ത്വനത്തിൻ മറുകരയിൽ...(തിര തൊടും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Thira thodum theeram mele