പുടഞ്ഞൊറിയണ കായലോളം

പുടഞ്ഞൊറിയണ കായലോളം
മെല്ലെ കുളിരുകോരണ ചാരുതീരം
ഹരിതഭരിതശോഭയാർന്നിടും
കേരനിരകളേറെ നീളെ
ഹർഷസുന്ദരം...

ഉദയകിരണകാന്തിയിൽ..ഒ..ഓ..
ഉദയകിരണകാന്തിയിൽ
ചെങ്കതിരുതാഴണ വേളയിൽ
നനുനനുത്ത പുടവമാറിടും
നയനസുഖദ
നിത്യകന്യകല്ലോലിനി.....(പുടഞ്ഞൊറിയണ)

കണ്ണിണകൾ കവിത മൂളണ
നിൻ നിറയഴക്‌ കവർന്നിടാൻ
കടവണയണ തോണിയിലേറി
മറുകരകൾ പോയ് വരുമീ
ജന്മംധന്യം....(പുടഞ്ഞൊറിയണ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pudanjoriyana kayalolam