താഴിക ചൂടിയ രാവിൻ

 

താഴിക ചൂടിയ രാവിന്‍
ഗോപുര താഴേ താഴെ
ഊഴം തിരിയാത്ത പാവം
നിഴലുകള്‍ മയങ്ങി മയങ്ങി
(താഴിക..)

ഇന്ദൂപലം കുളിര്‍ന്നലിയും
വെണ്ണിലാത്തിരയൊളിയില്‍
തമ്മിലലിഞ്ഞും താനേ മറന്നും (2)
ക്രീടാലസയാനം ആ .ആ...
(താഴിക..)

തെന്നല്‍ ചിന്നലില്‍ ചെങ്ങും
ചെങ്ങഴിനീര്‍ ചെണ്ടിന്‍ മണം
തിരഞ്ഞെങ്ങുമേ നാം അലഞ്ഞെങ്ങുമേ
ഇനിയെങ്ങോ ഇടം തേടും ഈ യാനം
(താഴിക..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thazhika choodiya

Additional Info

അനുബന്ധവർത്തമാനം