താരണിക്കുന്നുകൾ
താരണിക്കുന്നുകൾ കാത്തു സൂക്ഷിച്ച തടാകം
ഭൂമിയാം കന്യക മാറിലണിഞ്ഞൊരു പൊൻ പതക്കം (താരണി..)
ഈ മൗനം ഇവളുടെ ഈ മൗനം
മൂടുന്നു മധുരമൊരു വികാരം
ആരോടും പറയാത്ത ഹൃദയരഹസ്യം
ആത്മാവിൽ സ്പന്ദിക്കും പ്രേമരഹസ്യം
പ്രേമരഹസ്യം (താരണി..)
ഈ നാണം ഇവളുടെ ഈ നാണം
മൂടുന്നു കഥയിലെയൊരു രംഗം
ഓർക്കുമ്പോൾ കുളിർ കോരും മാദകരംഗം
ഒരു നാളും മായാത്ത പ്രേമരംഗം പ്രേമരംഗം (താരണി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thaaranikkunnukal
Additional Info
ഗാനശാഖ: