നിറങ്ങൾ
നിറങ്ങൾ നിറങ്ങൾ നിറങ്ങൾ
സ്വരങ്ങൾ സ്വരങ്ങൾ സ്വരങ്ങൾ
പിറന്നാൾ ദിനത്തിൽ അഭിവാദനത്തിൻ
നിറങ്ങളിതാ സ്വരങ്ങളിതാ
കാതോർത്തു നോക്കൂ കായലിലോളങ്ങൾ
മൂളുന്നു സ്വാഗതഗാനം
കാറ്റിന്റെ ചുണ്ടത്ത് തത്തിക്കളിക്കും
കാതരമൊരു ഗാനം
ഇനിയും വരും ഇനിയും വരും
ജന്മദിനം ജന്മദിനം (നിറങ്ങൾ )
മനസ്സിന്റെ മച്ചിലെ വാതിൽ തുറന്നു ഞാൻ
മണിവിളക്കിന്നു കൊളുത്തും
സ്മരണകൾ തന്നൂടെ ച്ഛായാപടങ്ങളിൽ
വനപുഷ്പമാലകൾ ചാർത്തും
ഇനിയും വരും ഇനിയും വരും
ജന്മദിനം ജന്മദിനം (നിറങ്ങൾ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Nirangal
Additional Info
ഗാനശാഖ: