പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ
പൊട്ടിച്ചിരിക്കുന്ന നിമിഷങ്ങളേ
ചിത്രച്ചിറകുള്ള ശലഭങ്ങളേ
നിങ്ങളും ഞാനും ഒരു പോലെ
എന്നും ഒരു പോലെ
(പൊട്ടി..)
വസന്തം മുന്നിൽ വിരിയുന്നു
സുഗന്ധം നെഞ്ചിൽ നിറയുന്നു
ഇതുവരെ കാണാത്ത സ്വപ്നങ്ങളിൽ
നാം അറിയാതെ അലിയുന്നു
അറിയാതെ അലിയുന്നൂ
ആഹഹാ..ആഹഹഹാ..
(പൊട്ടി..)
കാറ്റും കുളിരും തഴുകുന്നു
കായലിൽ സംഗീതമൊഴുകുന്നു
ഇന്ദ്രിയമഞ്ചിലും അനുഭൂതികൾതൻ
ഹിന്ദോളമുണരുന്നു ഹിന്ദോളമുണരുന്നൂ
ആഹഹാ..ആഹഹഹാ..
(പൊട്ടി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pottichirikkunna
Additional Info
ഗാനശാഖ: