താളം തരംഗതാളം

 

താളം തരംഗതാളം
തരംഗമൃദുതാളം കളി
യരങ്ങിലാരുടെ  പദതാളം

സ്വർണ്ണകൈശികമഴിഞ്ഞുലഞ്ഞൂ
തണ്ണീർക്കുടവും കടലിലെറിഞ്ഞു
തൻ പ്രിയകാമുക സന്നിധിയണയും
സന്ധ്യ തൻ മൃദുപദതാളം

കുങ്കുമത്തിരകൾ പാടിയുണർന്നൂ
മുന്തിരിലത പോൽ സിരകൾ തളിർത്തൂ
തൻ പ്രിയമാനസന്നമൃതം പകരും
സന്ധ്യ തൻ മൃദുപദലാസ്യം

യജ്ഞവേദിയിൽ ദർഭകൾ പൂത്തു
അഗ്നിദലങ്ങൾ അഴകിൽ വിടർന്നൂ
സംഗമലഹരിയിൽ ഉന്മാദിനിയാം
സന്ധ്യ തൻ ദ്രുതപദമേളം

--------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaalam tharanga thaalam

Additional Info

അനുബന്ധവർത്തമാനം