പാലടയുണ്ടില്ല
Music:
Lyricist:
Singer:
Raaga:
Film/album:
പാലടയുണ്ടില്ല പാലാട ചുറ്റീല
പാതിരാപ്പൂമൊട്ടുറങ്ങുന്നൂ -ദൂരെ
ആതിരപ്പൂന്തിങ്കൾ തേങ്ങുന്നൂ
(പാലട..)
സ്വപ്നത്തിൻ ജീർണ്ണിച്ച ദേവാലയത്തിന്റെ
തട്ടുമ്പുറത്തൊരു മൺകൂട്
മൺ കൂട്ടിനുള്ളിൽ മയങ്ങുന്നോരെൻ കിളി-
ക്കുഞ്ഞിനു നെന്മണി നെയ്യപ്പം
ഇലക്കുമ്പിളിൽ പാലും പഴംനുറുക്കും
(പാലട..)
മുക്കുറ്റിപ്പൂവിനും തൻ പിറന്നാളില്
നെറ്റിയ്ക്കൊരു കുറി ചിന്തൂരം
നെറ്റിയ്ക്കൊരു കുറി ചിന്തൂരം
ചിന്തൂരച്ചെപ്പും കുറിമുണ്ടുമായ് വരും
ചിങ്ങമ്മ പെറ്റമ്മയ്ക്കാനന്ദം തളിർ-
ക്കുമ്പിളിൽ തേനും തിനമുറുക്കും
(പാലട..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Paaladayundilla
Additional Info
ഗാനശാഖ: