ശില്പകലാദേവതയ്ക്ക്
Music:
Lyricist:
Singer:
Raaga:
Film/album:
ശില്പകലാദേവതയ്ക്ക്
പുഷ്പാഞ്ജലി വെയ്ക്കുമീ
കൃഷ്ണശിലാമണ്ഡപങ്ങളിൽ
താണു താണു പറന്നു വാ
താമരക്കിളിയേ
തരംഗങ്ങൾ പാടുന്നൂ
പാടുന്നൂ (ശില്പകലാ..)
വാസരശ്രീകന്യകയെ
വാരി വാരി പുണരുമ്പോൾ
സാഗരത്തിന്നുന്മാദം പാടുന്നൂ
മോതിരപ്പൂവിരൽ മുത്തും
കാമുകന്റെ ഹൃദയത്തിൽ
മോഹമെന്ന പക്ഷി പാടുന്നൂ
പാടുന്നൂ (ശില്പകലാ..)
മാർകഴിപ്പൂ കന്യകതൻ
മാറണിഞ്ഞ പട്ടഴിഞ്ഞു
വാർമെത്തയിലാലോലം പാറുന്നൂ
മോഹനമാമൊരു മന്ത്രമാധുരി
പെയ്താത്മാവിൽ
സ്നേഹമെന്ന പക്ഷി പാടുന്നൂ
പാടുന്നൂ (ശില്പകലാ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shilpakaladevathaikk
Additional Info
ഗാനശാഖ: