ജ്വാലാമുഖീ നീയുണരൂ
ജ്വാലാമുഖീ നീയുണരൂ
ജ്വാലാമുഖീ ഉണരൂ -നിന്റെ
ലാവാപ്രവാഹത്തിലീയഗ്നിശലഭത്തിൻ
ജീവനും നൈവേദ്യമാക്കൂ -ജീവനും നൈവേദ്യമാക്കൂ
ജ്വാലാമുഖീ നീയുണരൂ
മധുരസ്മരണകൾ മധുമക്ഷികകൾ
മനസ്സിലെത്തേനറകൾ നിറച്ചൂ
മെഴുകു ചുമരുകൾ കുത്തിപ്പിളർന്നവർ
എവിടെയോ പറന്നു പോയീ
(ജ്വാലാമുഖീ...)
പ്രണയസ്മൃതികളാം പ്രിയഹരിണങ്ങൾ
മനസ്സിലെ തീവെയിലിൽ മരിച്ചൂ
ഹരിതനിഴലുകൾ തേടിപ്പറന്നൊരീ
ചിറകുകൾ തളർന്നു വീണു
(ജ്വാലാമുഖീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jwalamukhee nee unaroo
Additional Info
ഗാനശാഖ: