സ്വാതിതിരുനാളിൻ കാമിനീ

സ്വാതിതിരുനാളിൻ കാമിനീ 
സപ്ത സ്വരസുധാ വാഹിനീ
ത്യാഗരാജനും ദീക്ഷിതരും 
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണർത്തിയ
സംഗമമോഹിനീ 
സ്വാതിതിരുനാളിൻ കാമിനീ 
സപ്ത സ്വരസുധാ വാഹിനീ
സ്വാതിതിരുനാളിൻ കാമിനീ

പുരന്ദരദാസന്റെ പുണ്യചിന്തയിൽ പുഷ്പോത്സവങ്ങൾ വിടർത്തിയ രഞ്ജിനീ
രഞ്ജിനീ...
പുരന്ദരദാസന്റെ പുണ്യചിന്തയിൽ പുഷ്പോത്സവങ്ങൾ വിടർത്തിയ രഞ്ജിനീ 
ഭക്തമീരതൻ ഭാവനായമുനയിൽ മുഗ്ദകല്ലോലമുയർത്തിയ രാഗിണീ സ്വാതിതിരുനാളിൻ കാമിനീ 
സപ്ത സ്വരസുധാ വാഹിനീ 
സ്വാതിതിരുനാളിൻ കാമിനീ

പ്രഭാതകാന്തിയും പ്രസലഭംഗിയും
പ്രഭുല്ലനക്ഷത്ര വ്യോമവ്യാപ്തിയും 
സന്ധ്യാദീപ്തിയും സാഗരശക്തിയും
സംഗീതമേ...
സംഗീതമേ നിന്നിൽ നിർലീനമല്ലോ

സ്വാതിതിരുനാളിൻ കാമിനീ 
സപ്ത സ്വരസുധാ വാഹിനീ
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണർത്തിയ
സംഗമമോഹിനീ 
സ്വാതിതിരുനാളിൻ കാമിനി
സപ്ത സ്വരസുധാ വാഹിനീ 
സ്വാതിതിരുനാളിൻ കാമിനീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swathi thirunaalin kaamini

Additional Info