രാഗവും താളവും വേർപിരിഞ്ഞു
രാഗവും താളവും വേർപിരിഞ്ഞു
ഗാനത്തിൻ നൂപുരം ചിതറിവീണു
നാദം നിലച്ചു നർത്തനവേദിയിൽ
നമ്മെയോർത്തിരുൾ പൊട്ടിച്ചിരിച്ചു
രാഗവും താളവും വേർപിരിഞ്ഞു
ഗാനത്തിൻ നൂപുരം ചിതറിവീണു
ഹൃദയകല്ലോലിനി പ്രണയമന്ദാകിനി
ഇനിയേതു കടലിലേക്കൊഴുകും നീ
വിരഹത്തിൻ മരുഭൂവിൽ തടവിലായി നീ
വിധിയുടെ വേനലിൽ വരണ്ടു പോയി
രാഗവും താളവും വേർപിരിഞ്ഞു
ഗാനത്തിൻ നൂപുരം ചിതറിവീണു
മധുരസ്വപ്നങ്ങളേ മദനഹംസങ്ങളേ
മറവിതൻ തീരത്ത് മയക്കമായോ
മനസ്സിലെ മാനസ്സ സരസ്സൊഴിഞ്ഞു
മലരറ്റു ജലമറ്റു തടം കരഞ്ഞു
രാഗവും താളവും വേർപിരിഞ്ഞു
ഗാനത്തിൻ നൂപുരം ചിതറിവീണു
നാദം നിലച്ചു നർത്തനവേദിയിൽ
നമ്മെയോർത്തിരുൾ പൊട്ടിച്ചിരിച്ചു
രാഗവും താളവും വേർപിരിഞ്ഞു
ഗാനത്തിൻ നൂപുരം ചിതറിവീണു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ragavum thalavum
Additional Info
ഗാനശാഖ: