സ്വർണ്ണമാനെന്ന് വിളിച്ചാലും
സ്വർണ്ണമാനെന്നു വിളിച്ചൂ നീ
എന്നെ വെള്ളപ്രാവെന്ന് വിളിച്ചൂ നീ
എന്തു പറഞ്ഞു വിളിച്ചാലും
അത് കേൾക്കാൻ എന്തൊരു സുഖമെന്നോ
സുഖമെന്നോ സുഖമെന്നോ സുഖമെന്നോ
(സ്വർണ്ണമാനെന്നു...)
ആ.ആ.ആ
ശകുന്തളയെന്നു വിളിച്ചാലും
ദമയന്തിയെന്നു വിളിച്ചാലും (2)
മല്ലികയെന്നു വിളിക്കുമ്പോൾ
ഉള്ളിൽ കുളിരുകൾ നിറയുന്നു
നിറയുന്നു നിറയുന്നു
ഉള്ളിൽ കുളിരുകൾ നിറയുന്നു
(സ്വർണ്ണമാനെന്ന്...)
ആ...ആ..ആ.
സുന്ദരിയെന്നു വിളിച്ചാലും
സുരഭിലയെന്നു വിളിച്ചാലും (2)
കണ്ണുകൾ കാട്ടി വിളിക്കുമ്പോൾ
കന്യാദാഹമുണരുന്നൂ
ഉണരുന്നൂ ഉണരുന്നൂ
കന്യാദാഹമുണരുന്നൂ
(സ്വർണ്ണമാനെന്ന്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Swarna Maanennu Vilichaalum
Additional Info
ഗാനശാഖ: