കളഹംസമില്ല കലമാനില്ല
കളഹംസമില്ല കലമാനില്ല
ഇന്നെന്‍ കല്പനയില്‍
ഒരു സര്‍ഗനൊമ്പരം
ഉതിരും മനസ്സില്‍
സഖീ നിന്‍ രൂപം മാത്രം
സഖി നിന്‍ രൂപം മാത്രം
(കളഹംസമില്ല..)
ദര്‍ഭതന്‍ മുനയിലുടക്കി
പുഷ്പശരങ്ങള്‍ ഒരുക്കീ
ഇന്നലെ നിന്ന ശകുന്തള എന്നില്‍
നീയായ് മാറുമ്പോൾ
ഞാന്‍ പൂക്കള്‍ വരച്ചാല്‍ നിന്മിഴിയാകും
തളിരു വരച്ചാല്‍ നിന്‍ ചൊടിയാകും
(കളഹംസമില്ല..)
നഗ്നത കൂന്തലാല്‍ മൂടി
ചേലയ്ക്ക് കൈകള്‍ നീട്ടീ
യമുനയില്‍ ഒഴുകും ഗോപികളെന്നില്‍
നീയായ് തെളിയുമ്പോള്‍
ഞാന്‍ അലകള്‍ വരച്ചാല്‍ നിന്മുടിയാകും
ഏഴുനിറങ്ങളും നിന്‍ നിറമാകും
കളഹംസമില്ല കലമാനില്ല
ഇന്നെന്‍ കല്പനയില്‍
ഒരു സര്‍ഗനൊമ്പരം ഉതിരും മനസ്സില്‍
സഖി നിന്‍ രൂപം മാത്രം
സഖി നിന്‍ രൂപം മാത്രം
കളഹംസമില്ലാ..കലമാനില്ലാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalahamsamilla kalamaanilla
Additional Info
Year:
1982
ഗാനശാഖ: