സ്വാഗതം ഓതുമീ മലമേടുകൾ

സ്വാഗതം ഓതുമീ മല‍മേടുകൾ
മന്ദഹാസമണിഞ്ഞു നിങ്ങളെ
സ്വന്തമാക്കും സുന്ദരി...

(സ്വാഗതം...)

താലിയും മാലയും ചൂടിനിൽക്കുന്ന വാടിയിൽ
തളിരിളം പുല്ലുപായ് നെയ്‌തു വിൽക്കുന്നു സുന്ദരി
ഇവിടെ സ്വപ്‌നങ്ങൾ കുടിലു കെട്ടുന്നു
ധനിസ - പധനി - മപധ - ഗമധ

(സ്വാഗതം...)

ദാഹവും മോഹവും മൂടിവയ്‌ക്കുന്ന പെണ്ണിവൾ
താരിളം തെന്നലിൻ ചാമരം വീശും നിങ്ങളെ
ഇവിടെ മോഹങ്ങൾ ചിറകു നീർത്തുന്നു
ധനിസ - പധനി - മപധ - ഗമധ

(സ്വാഗതം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swagatham othumee

Additional Info

അനുബന്ധവർത്തമാനം