പൂക്കൈത പൂക്കുന്ന
Music:
Lyricist:
Singer:
Raaga:
Film/album:
പൂക്കൈത പൂക്കുന്ന പാടങ്ങളിൽ
രാത്രി പൊന്നാട നെയ്യുന്നു
പൂന്തിങ്കള്
മഞ്ഞു പെയ്യുന്ന മാർകഴിമാസവും വന്നെത്തി
എന്നിട്ടും എന്ത്യേ
വരുന്നില്ല പൈങ്കിളി
(പൂക്കൈത)
കറ്റക്കതിരേ കറുത്തപെണ്ണേ
ഒറ്റയ്‌ക്കിരുന്നു മടുത്തു പെണ്ണേ
സ്വപ്‌നങ്ങൾ പങ്കിട്ടു, ദുഃഖങ്ങൾ
പങ്കിട്ടു
മുറ്റത്തെ മാവിന്റെ
കൊമ്പത്തിരിക്കാം
(പൂക്കൈത)
പൊന്നിട്ട പെട്ടി
വലിച്ചുവച്ച്
മെയ്യാഭരണമെടുത്തണിഞ്ഞ്
മഞ്ഞിൻ മറനീക്കിയെത്തും
വെയിലുപോൽ
എന്നിനി എന്നു വരുമെന്റെ പെൺകിളി
(പൂക്കൈത)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pookkaitha pookkunna
Additional Info
ഗാനശാഖ: