പൊന്നുഷസ്സിന്റെ

ഓം.... ഓം.... ഓം....
പൊന്നുഷസ്സിന്റെ വെൺ‌ശംഖിലെ

ഓംകാരനാദം....

(പൊന്നുഷസ്സിന്റെ...)

ഉണരുമീ‍ ദിവ്യജ്യോതിസ്സിൻ

വദന കമലകാന്തിതൻ സുസ്‌മിതം
പുലരി... പുണ്യപ്രഭാമയി...
പൊരുളിൻ
സ്‌ഫുരണം
പ്രണവം വിശ്വതാളലയം
സർവ്വം ശിവശക്‍തിമയം

(പൊന്നുഷസ്സിന്റെ...)

പ്രപഞ്ചചേതസ്സിൻ സന്നിധാനത്തിൽ
ഉണരും
അദ്വൈതനിസ്വനം...
പ്രണവം ശബ്‌ദബ്രഹ്‌മപദം
അറിവിൻ അമൃതം...
പ്രകൃതി
ശിവനടനലയം
സർവ്വം സൃഷ്‌ടി-സ്ഥിതി-ലയം

(പൊന്നുഷസ്സിന്റെ...)

Ponushassinte Vensankhile - January Oru Orma (1987)