സുഹാസിനീ സുഭാഷിണീ

സുഹാസിനീ സുഭാഷിണീ

സുനയന വിമല സുകേശിനീ

മലരണിയാം മധു നുകരാം

മന്ദഗാമിനീ വരൂ അടുത്തു വരൂ (സുഹാസിനീ..)

 

മഞ്ഞിൽ മൂടും കുന്നിൻ ചെരുവിൽ

പൊന്മുളം കൂട്ടിൽ

അനുപമേ നിന്നംഗഭംഗികൾ തേടിയെത്തും ഞാൻ

അരികിൽ വരിക സഖീ നീ

കരളിൽ കവിത തരൂ സഖീ നീ  (സുഹാസിനീ..)

 

 

മനസ്സിൽ വിടരും മഴവിൽക്കൊടിയിൽ

മദനചാപങ്ങൾ

പ്രിയതമേ നിൻ സ്വയംവരത്തിനു

പ്രിയനടുക്കുമ്പോൾ

ഒരുങ്ങി വരിക സഖീ നീ

വർണ്ണമാല തരൂ നീ (സുഹാസിനീ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Suhaasinee Subhaashinee

Additional Info

അനുബന്ധവർത്തമാനം