അഞ്ജനശ്രീധരാ ചാരുമൂർത്തേ
അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ കൃഷ്ണാആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം അകറ്റീടണേ കൃഷ്ണാ
ഇന്ദിരാകാന്താ ജഗന്നിവാസാ കൃഷ്ണാ
ഇന്നെന്റെയുള്ളിൽ വിളങ്ങീടേണേ കൃഷ്ണാ
ഏരേഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ
ഉണ്ണിഗോപാലാ കമലനേത്രാ കൃഷ്ണാ
ഉള്ളിൽ നീ വന്നു വസിച്ചീടേണം കൃഷ്ണാ
ഓടക്കുഴൽ വിളീ മേളമോടെ കൃഷ്ണാ
ഓടിവരികെന്റെ ഗോപബാലാ
അത്യന്ത സുന്ദര നന്ദസൂനോ കൃഷ്ണാ
അത്തൽ കളഞ്ഞെന്നെ പാലിക്കേണം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
anjana sreedhara
Additional Info
ഗാനശാഖ: