ശിലയുടെ

ശിലയുടെ മാറിലെ നീരിൻ ചാലായ് 
ഇരുളല വാതിലിൽ വെള്ളിക്കീറായ്
വേവും മരങ്ങൾക്ക് പൂക്കാലം പോൽ
ശീതം വിറക്കുന്ന പ്രാവിന്നു കൂടായ്
നീയണയൂ എന്നുള്ളിൽ ചോടുകളിലൂന്നായി
വീണടിയുമുടലിനു തണലായ്

ഞാനറിയുമാടിമഴയൊരു വിരലിൻ സ്പർശമായ്
സാന്ത്വനം തരുമൊരു ചെറുപുഞ്ചിരി
ആളൊഴിയുമാകുലതയഴലുകളും മാഞ്ഞുപോയ്
നീയിന്നെൻ ചിറകിനു താളമായ്
സായാഹന്മായൊരീ ജന്മത്തീരത്ത് 
കൂട്ടുവന്ന മേഘം നീയേ

വാക്കുവഴിയല്ലാതെ നോക്കെഴുതിയല്ലാതെ
നാമറിയുമകമൊഴിയതിനാൽ

പാതിരളേകുമൊരു വിജനതയെ പ്പൊൻ - 
പുലർവേളതൻ കരവിരുതുകൾ മാറ്റവേ
പോക്കു വെയിലാർദ്രമൊടു തളിരിലയിൽ
തൂകുമാ വാത്സല്യം മനമതിലുറവാർന്നിതാ
നീ പെയ്തിടുന്നിതെൻ ശാഖയോരോന്നിൽ
സ്നേഹമെന്ന വാക്കിൻ വർഷം

കേട്ടറിവുമില്ലാത്തീനാട്ടരുചിയാണെന്റെ 
നാക്കിലിനി പ്രിയതര മധുരം
(ശിലയുടെ ... )
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Shilayude