ശാന്തഗംഭീരനാം
ആ....
ശാന്തഗംഭീരനാം നീലകണ്ഠാ
ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ
ഇന്നെന്റെ മിഴിനീർ....
ഇന്നെന്റെ മിഴിനീര്‍
രുദ്രാക്ഷമാലയായ്
തൃക്കഴുത്തിലണിയണേ
മൃത്യുഞ്ജയാ...
ശാന്തഗംഭീരനാം നീലകണ്ഠാ
ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ
പാപമാണിന്നെന്റെ പിന്‍വിളക്ക്
അപരാധമാണെന്റെ ധാര
ശാപം കൂവളപ്പൂക്കള്‍...
ശാപം കൂവളപ്പൂക്കള്‍
ആത്മരോദനങ്ങള്‍ സ്നേഹ-
പഞ്ചാക്ഷരം
ശാന്തഗംഭീരനാം നീലകണ്ഠാ
ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ
താണ്ഡവം കൊണ്ടെന്റെ
തുടിയുണര്‍ത്തൂ
കണ്‍തുറക്കൂ..
ശോകം ഭസ്മമാക്കൂ
തിങ്കള്‍ക്കലാഞ്ചിത ഗംഗയില്‍...
തിങ്കള്‍ക്കലാഞ്ചിത ഗംഗയില്‍
എന്നെ ശുദ്ധനാക്കൂ
ജന്മമോക്ഷമേകൂ
ശാന്തഗംഭീരനാം നീലകണ്ഠാ
ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ
ഇന്നെന്റെ മിഴിനീർ....
ഇന്നെന്റെ മിഴിനീര്‍
രുദ്രാക്ഷമാലയായ്
±തൃക്കഴുത്തിലണിയണേ
മൃത്യുഞ്ജയാ...
ശാന്തഗംഭീരനാം നീലകണ്ഠാ
ശ്രീരുദ്രരൂപിയാം ചന്ദ്രചൂഡാ