ചുറ്റും കുളമുണ്ട്

ചുറ്റും കുളമുണ്ട്
ചെന്താമരയുണ്ട്
ശ്രീകോവിലുമുണ്ട്
ശിവനുമുണ്ട്
(ചുറ്റും...)

പറ്റുന്ന പാമ്പുണ്ട്
പാര്‍വ്വതിതാനുണ്ട്
ഭാഗീരഥിയുണ്ട്
ചെഞ്ചിടയില്‍
(പറ്റുന്ന...)

നെറ്റിമേല്‍ തീയുണ്ട്
നീണ്ട നഖമുണ്ട്
നീലകണ്ഠനെന്നു
പേരുമുണ്ട്
(നെറ്റിമേല്‍...)

കറ്റജടയുണ്ട്
കയ്യില്‍ മഴുവുണ്ട്
മറ്റേക്കൈയ്യിലൊരു
ശൂലമുണ്ട്
(കറ്റജട...)

മാലോകര്‍ വന്നു കൈ-
കൂപ്പും പെരുവന-
മാടത്തിലപ്പാ
ഇരട്ടയപ്പാ
(മാലോകര്‍...)

ഞാനിതാ ശ്രീപാദം
കൈതൊഴുന്നേന്‍
ആയാംകുടിയിലപ്പാ
തമ്പുരാനേ
(ഞാനിതാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chuttum kulamundu

Additional Info

Year: 
2000

അനുബന്ധവർത്തമാനം