ആറ്റു നോറ്റുണ്ടായൊരുണ്ണി - M
ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ
കാത്തുകാത്തുണ്ടായൊരുണ്ണി
അമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മ
കുമ്പിട്ടു കിട്ടിയ പുണ്യം
ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽ
കുളിരാം കുരുന്നാകും ഉണ്ണി [ആറ്റുനോറ്റുണ്ടായൊരുണ്ണി ]
കൊഞ്ചുന്ന കിങ്ങിണികെട്ടിത്തരാമമ്മ
മോതിരമിട്ടുതരാം
നാക്കത്തുതേനും വയമ്പും തേച്ചമ്മ
മാറോടു ചേർത്തുറക്കാം
കൈവളരുന്നതും കാൽവളരുന്നതും
കണ്ടോണ്ടമ്മയിരിക്കാം[ആറ്റുനോറ്റുണ്ടായൊരുണ്ണി ..]
വീടോളം നീ തെളിഞ്ഞുണരുണ്ണി
നാടോളം നീ വളര്
മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണി
അമ്മയോളം നീ സഹിക്ക്
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്
കാലത്തിനറ്റത്തു പോകാൻ[ആറ്റുനോറ്റുണ്ടായൊരുണ്ണി ..]
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aattunottundayorunni - M
Additional Info
ഗാനശാഖ: