ശാലീനഭാവത്തിൽ
ശാലീനഭാവത്തിൻ ചാരുത ചാർത്തി
ഓരോ പ്രഭാതവും
വന്നു...
ഏകാന്തതകളെ സ്പന്ദിതമാക്കി
ഓരോ പ്രദോഷവും
നിന്നു...
(ശാലീന...)
കണ്ടും ചിരിച്ചും തുടിച്ചും
മനസ്സുകൾ
തമ്മിലടുക്കാൻ തുടങ്ങി...
പേരറിയാത്തൊരു പൂവിന്റെ സൌരഭ്യം
പ്രാണനെ പുൽകാൻ തുടങ്ങി... ഹാ...
(ശാലീന...)
പൂത്തും
തളിർത്തും തഴച്ചും വനികകൾ
തൂമഞ്ഞു ചുറ്റിയൊരുങ്ങി....
വാക്കുകളില്ലാത്ത
വാചാലബിംബങ്ങൾ
കണ്ണും കരളും വിളമ്പി ഹാ... ഹാ...
(ശാലീന...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shaaleenabhaavathil
Additional Info
ഗാനശാഖ: