മാമാ മാമാ കരയല്ലേ

 

മാമാ മാമാ കരയല്ലേ
മിഴിനീരിനിയും ചൊരിയല്ലേ
എല്ലാമൊന്നു മറന്നാട്ടേ
ഉണ്ണാനുറങ്ങാൻ വന്നാട്ടേ
കുഞ്ഞേ കുഞ്ഞേ നീയെന്റെ
നെഞിഞിൽ കൂടൊന്നു വെച്ചല്ലോ
നിന്നെ പിരിയും വേദനയിൽ ഉള്ളു നുറുങ്ങുകയാണല്ലോ
നാളെ വെളുക്കും നേരത്ത് ഭൂമി ചുവക്കും നേരത്ത്
ചുവന്ന മലരീ തോട്ടത്തിൽ വിരിയാനൊരു വഴി കണ്ടെത്താം
ഒരൊറ്റ വഴിയും ഇല്ലല്ലോ ചുവന്ന പൂവു വിടർത്തീടാൻ
എൻ തല പോവത് കാണേണ്ട
പറന്നു പോവുക മകളേ നീ
പറന്നു പോവുക മകളേ നീ
പറന്നു പോവുക മകളേ നീ

നോവും മനസ്സുമായ് കിളിയലഞ്ഞു
മേനിയിൽ ഒരു മുള്ളു കൊണ്ടൂ
മുറിവിലെ ചോര ചുവപ്പു കണ്ടൂ (2)
അവളുടെ ചിന്ത തെളിഞ്ഞു
പ്രിയമുള്ള മാമനെ രക്ഷിക്കാനൊരു
വഴി കണ്ടു മെല്ലെയണഞ്ഞു

വിടരൂ മലരേ വിടരൂ
തുടുക്കൂ ഇനി നീ തുടുക്കൂ
എന്റെ രക്തം കുടിച്ചു നീയൊരു ചുവന്ന പൂവാകൂ
ചുവന്ന പൂവാകൂ

കുഞ്ഞേ നീ എന്തിനാണീ വിധം എന്നെ രക്ഷിക്കാൻ തുനിഞ്ഞു
മാമന്റെ സ്നേഹത്തിനെന്റെ ജീവൻ ഏകിയാലും മതിയാവുകില്ലാ

തൊട്ടു പോകരുത്....

ചോരയിൽ നിന്നും വിരിഞ്ഞൊരു മലരിൽ
ചേർന്നു മിടിക്കുവതെൻ ഹൃദയം
മകളേ നിൻ രക്തം നിറയുന്നെന്റെ ഉയിരിൽ
നിറയുന്നെന്റെ ഉയിരിൽ
നിറയുന്നെന്റെ ഉയിരിൽ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maamaa Maamaa Karayalle

Additional Info

അനുബന്ധവർത്തമാനം