ശരണമയ്യപ്പാ ശരണമയ്യപ്പാ

ശരണമയ്യപ്പാ ശരണമയ്യപ്പാ
അഭയം നിൻ തിരു ചരണമയ്യപ്പാ
സ്വാമീ ശരണം ശരണം പൊന്നയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
(ശരണമയ്യപ്പാ...)

പശ്ചാത്താപക്കണ്ണീർമുത്തണിമാലകളണിയുന്നൂ ഞങ്ങൾ
തെറ്റും പിഴയും ചെയ്തൊരു പാപികൾ കെട്ടു നിറയ്ക്കുന്നൂ
സിരകൾ തോറും ദുഃഖത്തിൻ തീക്കനലുകളെരിയുന്നൂ
ഹരിഹരപുത്രാ പരമപവിത്രാ പിഴകൾ പൊറുക്കേണം
സ്വാമീ ശരണമയ്യപ്പാ

കലിയുഗവരദാ കർപ്പൂരപ്രിയാ ധർമ്മശാസ്താവേ നിന്റെ
കഴലിണ പണിയാൻ പതിനെട്ടോളം പടികൾ ചവിട്ടീടാം
കല്ലും മുള്ളും കാടും പെട്ട പാരിൻ കരിമലയും
പള്ളിക്കെട്ടുമെടുത്തും കൊണ്ടീ പാവങ്ങൾ താണ്ടീ
സ്വാമീ ശരണമയ്യപ്പാ

ദൂരെ ദൂരെ നിൻ അമ്പലവെളിയിൽ പൊന്നമ്പലവെളിയിൽ
തീരാശോകക്കെട്ടുകളേന്തി  പാപികൾ വീഴുമ്പോൾ
നിൻ തിരുദർശന പരമാനന്ദം അരുളണമയ്യപ്പാ
സന്താപക്കടൽ നടുവിൽ ധരയായ്‌ ഉയരണമയ്യപ്പാ
സ്വാമീ ശരണമയ്യപ്പാ
(ശരണമയ്യപ്പാ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Saranamayyappaa Saranamayyappaa

Additional Info

അനുബന്ധവർത്തമാനം