സങ്കല്പങ്ങൾ തങ്കം പൂശും
സങ്കല്പങ്ങള്‍ തങ്കം പൂശും പൂജാബിംബമേ
സഖീ നിന്റെ താരുണ്യത്തിന്‍
തേനുണ്ണാന്‍ ഞാന്‍ വന്നു
(സങ്കല്പങ്ങള്‍.......)
നാണം നിന്റെ മിഴിയില്‍ നീരാടുന്നു ദേവീ
ഈണം നിന്റെ ചുണ്ടില്‍ ശ്രുതി മീട്ടിടുന്നു (2)
നിനക്കായി മാത്രമീ രാഗോന്മാദമാനസം (2)
തരുന്നു ഞാന്‍ വിരുന്നു വാ ദിവാസ്വപ്നമേ
(സങ്കല്പങ്ങള്‍.......)
മോഹം നിന്റെയുള്ളില്‍ പൂചൂടുന്ന കാലം
ദാഹം നിന്നെ എന്നില്‍ പടര്‍ത്തുന്ന നേരം (2)
നിലയ്ക്കാതെ എന്നുമീ വീണാഗാനകീര്‍ത്തനം (2)
മുഴങ്ങുവാന്‍ ഒരുങ്ങി വാ നിശാതല്പമേ
(സങ്കല്പങ്ങള്‍.......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Sankalpangal Thankam Pooshum
Additional Info
ഗാനശാഖ: