രൂപലാവണ്യമേ

രൂപലാവണ്യമേ അനുരൂപലാവണ്യമേ
നിറദീപം പൂക്കും ഈ രാവില്‍
മനസ്സിന്റെ മണിയറയിലെ 
രൂപലാവണ്യമേ..ആ..ആ...
അനുരൂപലാവണ്യമേ...ആ..ആ..
നിറദീപം പൂക്കും ഈ രാവില്‍
മനസ്സിന്റെ മണിയറയിലെ 
രൂപലാവണ്യമേ..
ആ.....ആ...ആ....ആ....

തളിരിന്റെ തളിരേ കുളിരിന്റെ കുളിരേ
തളിരിന്റെ തളിരേ കുളിരിന്റെ കുളിരേ
പുളകങ്ങള്‍ കൊണ്ടെന്നെ പുണരുന്നൊരഴകേ
ആ...ആ..ആ..ആ...
പുളകങ്ങള്‍ കൊണ്ടെന്നെ പുണരുന്നൊരഴകേ
പോരൂ പോരൂ നിന്‍ ജീവരാജീവം പകരും
അധര സുകൃതമധുരം നീയേകൂ

രൂപലാവണ്യമേ..ആ..ആ...
അനുരൂപലാവണ്യമേ...ആ..ആ..
നിറദീപം പൂക്കും ഈ രാവില്‍
മനസ്സിന്റെ മണിയറയിലെ 
രൂപലാവണ്യമേ..

മാറില്‍ തളിര്‍ക്കുന്ന നീര്‍മാതളങ്ങള്‍
മദനോത്സവങ്ങള്‍ക്കു നിര്‍മ്മാല്യമല്ലേ
(മാറില്‍ തളിര്‍ക്കുന്ന.....)
മുകില്‍വേണീ നീയെന്‍ വിരിമാറിലൊഴുകൂ
മുഴുകട്ടേ ഇന്നീ കുളിരോളമെന്നില്‍

രൂപലാവണ്യമേ
അനുരൂപലാവണ്യമേ
നിറദീപം പൂക്കും ഈ രാവില്‍
മനസ്സിന്റെ മണിയറയിലെ 
രൂപലാവണ്യമേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
roopa lavanyame

Additional Info

അനുബന്ധവർത്തമാനം