ചിങ്ങത്തെന്നൽ തേരേറി

ചിങ്ങത്തെന്നല്‍ തേരേറി കന്നിക്കൊന്നപ്പൂ തേടി
മഞ്ഞത്തുമ്പി മേയുന്ന തീരം തോറും
തുള്ളിത്തുള്ളി ചാഞ്ചാടി വെള്ളിച്ചാറില്‍ നീരാടി
അല്ലിച്ചുണ്ടില്‍ തേനോടെ നീയെന്‍ മുന്നില്‍
വാ വാ കണ്ണാ വാ.....വാ വാ പെണ്ണേ വാ...
വാ വാ കണ്ണാ വാ.....വാ വാ പെണ്ണേ വാ...
പൂക്കാലം രതിമഞ്ചമൊരുക്കി
(ചിങ്ങത്തെന്നല്‍ തേരേറി .....)

വസന്തങ്ങള്‍ നിന്‍ മെയ്യില്‍ സുഗന്ധങ്ങള്‍ വീശുമ്പോള്‍
നിറം കൂടുമെന്റെ മനസ്സില്‍ നിശാഗന്ധി പൂത്തു വിരിയും (2)
ആയിരം മണിക്കിനാക്കള്‍ മാലചാര്‍ത്തുമീ
ആതിരാ പളുങ്കു മേഞ്ഞ മുത്തുപ്പന്തലില്‍ (2)
നിന്നുള്ളില്‍ ഞാനായി എന്നുള്ളില്‍ തേനായി
പാടാം പാടാം ഹേയ്
(ചിങ്ങത്തെന്നല്‍ തേരേറി .....)

പ്രഭാതങ്ങള്‍ ഈ മണ്ണില്‍ പ്രസാദങ്ങള്‍ പൂശുമ്പോള്‍
സുഖം തേടി മന്ദപവനന്‍ സുമം തോറും എന്നുമൊഴുകും
തെന്നലിന്‍ മനം കവര്‍ന്ന സൂനമാണു നീ
നിന്നെയുമ്മ വെച്ചുണര്‍ന്ന തെന്നലാണു ഞാന്‍
എന്നെന്നും നീ വന്ന് അന്യോന്യം ഒന്നായി
പാടാം പാടാം ഹേയ്
(ചിങ്ങത്തെന്നല്‍ തേരേറി .....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
chingathennal thereri

Additional Info

അനുബന്ധവർത്തമാനം